മാത്യു കുഴൽനാടൻ അടുത്ത കെപിസിസി പ്രസിഡൻ്റ് ?

മാത്യു കുഴൽനാടൻ അടുത്ത കെപിസിസി പ്രസിഡൻ്റ് ?
Mar 14, 2024 11:22 PM | By PointViews Editr

 തിരുവനന്തപുരം: കെ സുധാകരന് ശേഷം കോൺഗ്രസിന് കരുത്തനായ ഒരു കെ പി സി സി പ്രസിഡൻ്റ് ആവശ്യമാണന്ന ചിന്ത പാർട്ടി അണികളിലും ദേശീയ നേതൃത്വത്തിലും ശക്തമാവുകയാണ്. ഇനിയാര് എന്ന ചോദ്യത്തിനുത്തരമായി അണികളേറേയും ചൂണ്ടിക്കാട്ടുന്നത് രാഷ്ട്രീയ എതിരാളികൾക്ക് തലവേദന സൃഷ്ടിക്കുന്ന അഡ്വ.മാത്യു കുഴൽ   നാടനെയാണ്.കെ സുധാകരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ തിരക്കിലായപ്പോൾ കെ പി സി സി പ്രസിഡൻ്റിൻ്റെ ചുമതല എംഎം ഹസ്സന് നൽകുകയും വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനം ടി.എൻ പ്രതാപന് നൽകുകയും ചെയ്യ്തിരിക്കുകയാണ്. ഇരുവർക്കും താൽക്കാലികമായ നിയമനമാണ് നൽകിയിട്ടുള്ളത് എന്നതിനാൽ അണികൾ പ്രധിഷേധം ഒതുക്കി വച്ചിരിക്കുകയാണ് ഇപ്പോൾ. അണി കൾക്കാവശ്യം  ധീരവും വ്യക്തവും കൃത്യവുമായ നിലപാടുകൾ സ്വീകരിക്കുന്ന ഒരു നേതൃത്വത്തെ യാണ്  അതിനാൽ തന്നെ മാത്യു കുഴൽനാടനെ ചുമതല ഏല്പിക്കുമെന്ന് അണികൾ പ്രതീക്ഷിച്ചിരുന്നു. പി.ടി.തോമസിനു ശേഷം സ്വതന്ത്ര്യനിലപാടുകൾ സ്വീകരിക്കുവാൻ കഴിവുള്ള നേതാവെന്ന നിലയിൽ    മാത്യു കുഴൽ നാടൻ ഗ്രൂപ്പുകൾക്കതീതമായി അണികളുടെ പിൻതുണ നേടിയെടുത്തിരുന്നു. 

        പുതിയ ഇന്ത്യക്ക് തീ പാറുന്ന നേതൃത്വത്തെ കണ്ടെത്താൻ കോൺഗ്രസിൻ രഹസ്യ ടാലൻ്റ് സേർച്ച് നടക്കുന്നു. ഒറ്റയ്ക്ക് പോരാടാനും ജനങ്ങൾക്ക് മുന്നിൽ ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ച് പാർട്ടിയെ നയിക്കാൻ കഴിവുള്ള നേതാക്കളെ പാർട്ടിയുടെ തലപ്പത്ത് എത്തിക്കാനാണ് ദേശീയ നേതൃത്വം നീക്കം തുടങ്ങിയത്. ശാസ്ത്ര സാങ്കേതിക ജ്ഞാനവും വിഷയാവതരണ പാടവവും സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയും നിയമകാര്യങ്ങളിൽ അവഗാഹവും ഉള്ള നേതാക്കളെ കണ്ടെത്താനാണ് ശ്രമം. പ്രൊഫഷണലിസത്തിന് പ്രാധാന്യം നൽകി നടത്തുന്ന നീക്കത്തിൽ കേരളത്തിൽ നിന്ന് മാത്യു കുഴൽനാടനെയാണ് ദേശീയ നേതൃത്വം നോട്ടമിട്ടിരിക്കുന്നത്. കേരളത്തിൽ കെ. സുധാകരന് ശേഷം തൻ്റേടത്തോടെ എതിരാളികൾക്കെതിരെ നിലയുറപ്പിക്കാൻ കഴിയുന്ന ഒരു നേതാവിനെയാണ് കോൺഗ്രസിന് ആവശ്യം. കരിമണൽ കേസിൽ കേരള മുഖ്യൻ പിണറായി വിജയനെ പൊളിച്ചടുക്കുന്ന കുഴൽനാടൻ ദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. സുധാകരനോട് പോലും അഹങ്കാരത്തിലൂടെ പ്രതികരിച്ച പിണറായി വിജയനെ വെറും അഴിമതിക്കാരൻ എന്ന നാണംകെട്ട അവസ്ഥയിലേക്ക് എത്തിച്ച കുഴൽനാടനെ തൻ്റേടിയായ സുധാകരന് പോലും ഇഷ്ടമാണ്. ഏതെങ്കിലും തട്ടിക്കൂട്ട് പദ്ധതിയെ പിണറായിയും കൂട്ടരും വികസനമെന്ന മട്ടിൽ അവതരിപ്പിക്കുമ്പോൾ അഭിനന്ദനവുമായി പോകുന്ന ചില കോൺഗ്രസ് നേതാക്കൾ പക്ഷെ കുഴൽനാടനോട് താൽപര്യമില്ല. എതിരാളികളെ എതിരാളികളായി മാത്രം കണ്ട് എതിർക്കുന്ന കുഴൽനാടൻ ശൈലിയാണ് കോൺഗ്രസിനിനി വേണ്ടത്. ഈ രീതിയാണ് കെ.സുധാകരനും സ്വീകരിച്ചിരുന്നത്. അതിനാൽ തന്നെ  കോംപ്രമൈസിങ് പൊളിറ്റിക്സ് ഇല്ലാത്തതും തനത് ശൈലിയിൽ പാർട്ടിയുടെ അന്തസ്സ് ശക്തമായി ഉയർത്തിക്കാട്ടുന്നവനും ഒരാൾ വേണമെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുള്ളത്. നിയമങ്ങളിലെ അവഗാഹം, വിഷയങ്ങൾ അവതരിപ്പിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ഉള്ള ആർജ്ജവം, ആധുനിക സംവിധാനങ്ങൾ പ്രയോഗിക്കാനുള്ള സംവിധാനം, പാർട്ടിയുടെ ചരിത്രവും പാരമ്പര്യവും തനത് രീതിയിൽ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ കുഴൽനാടൻ കെ പി സിസി നേതൃത്വത്തിന് യോഗ്യനാണ്. പ്രത്യേകിച്ച് സിപിഎം എല്ലാ വിധ അധോലോക ബന്ധങ്ങളും അക്രമ രാഷ്ട്രീയവും പ്രയോഗിക്കുകയും ബിജെപിയുമായി രഹസ്യ സന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യത്തെ നേരിടാൻ തന്ത്രവും നിയമ ബോധവും ആവശ്യമാണ്‌. ബിജെപിയും യു ഡി എഫിലെ ഘടകകക്ഷിയായ ലീഗ് പോലെയുള്ള കക്ഷികളും സാമുദായിക, വർഗീയ തന്ത്രങ്ങൾ രാഷ്ട്രീയത്തിൽ പ്രയോഗിച്ചു വരികയുമാണ്. ഒപ്പം ലീഗ് നടത്തുന്ന വിലപേശൽ രാഷ്ട്രീയത്തെ തടയിടുകയും വേണം. ന്യൂനപക്ഷമെന്ന നിലയിൽ മുസ്ലീം വിഭാഗത്തിൻ്റെ പേരിൽ ലീഗ് നടത്തുന്ന അമിത അവകാശ ദുർവിനിയോഗം മറ്റ് സമുദായങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യൻ, നായർ, ഈഴവ ദളിത് വിഭാഗങ്ങളെ കോൺഗ്രസിൽ നിന്ന് അകറ്റുന്ന സാഹചര്യവും നിലനിൽക്കുകയാണ്. ഇസ്ലാം തീവ്ര വിഭാഗങ്ങൾ സിപിഎമ്മിലും സംസ്ഥാന ഭരണത്തിലും പിടിമുറുക്കിയപ്പോൾ മറ്റ് വിഭാഗങ്ങൾ ബിജെപിയിലേക്ക് നീങ്ങുകയും അവരെ സ്വീകരിക്കാൻ പാക്കേജുകളുമായി ബിജെപി കാത്തിരിക്കുകയും ചെയ്യുകയാണ്. ഇസ്ലാമിസ്റ്റ് പക്ഷത്തെ കൂടെ നിർത്തുകയും മറുവശത്ത് കോൺഗ്രസിനെ നശിപ്പിക്കാൻ ബി ജെ പിയിൽ ആളെ കൂട്ടാൻ ഒരു ഗിവ് ആൻ്റ് ടേക്ക് പോളിസിയുമായി റിക്രൂട്ടിങ്ങ്  ഏജൻറായി പ്രവർത്തിക്കുകയുമാണ് പിണറായി വിജയൻ. അകന്നുപോയ സമുദായങ്ങളെ വീണ്ടും പാർട്ടിക്ക് ഒപ്പമെത്തിക്കാനും നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരികെ പിടിക്കാനും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും സുധാകരനെ പോലെ ഒറ്റയ്ക്ക് നിലയുറപ്പിക്കാൻ കഴിവുള്ളവരാണ് പാർട്ടിക്കാവശ്യം. അതിന് എല്ലാവിധത്തിലും യോഗ്യതയും സാധ്യതയും കൽപ്പിക്കുന്നത് മാത്യു കുഴൽനാടനാണ് ഈ ഘട്ടത്തിൽ കോൺഗ്രസിൻ്റെ തലപ്പത്ത് പുത്തൻ നിരയെ അവതരിപ്പിക്കേണ്ടത് കോൺഗ്രസിൻ്റ ഉത്തരവാദിത്തമാണ്. അതിനാൽ പുതു നേതൃത്വനിരയ്ക്കായി ഹൈക്കമാൻഡ് നീക്കം തുടങ്ങിയിട്ട് രണ്ട് വർഷത്തിലധികമായി. എന്നാൽ മിടുക്കരായ വിശ്വസ്ഥരായവരെ കണ്ടെത്താനുള്ള നീക്കം രഹസ്യമായും സാവധാനവുമാണ്    നടക്കുുന്നത്. പാർട്ടി അതീവ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വിശ്വസ്ഥരല്ലാത്തവർ കളം വിടുമെന്നും വിലപേശുമെന്നും നേതൃത്വത്തിന് അറിയാം. അവിശ്വസ്ഥർ പുറത്തു പോകുകയും വിലപേശൽകാർക്ക് കഴിവ് തെളിയിക്കാനുള്ള അവസരവും നൽകുക എന്ന അതീവ ദുർഘടമായ ടാസ്കാണ് പാർട്ടി  ഏറ്റെെടുത്തിട്ടുള്ളളത്. ഇത് ഫലംകണ്ടു തുടങ്ങി. അനിൽ ആൻ്റണി മുതൽ പത്മജ വരെയുള്ളവർ ടാസ്കിൽ പങ്കെടുക്കാൻ പോലും ഭയന്ന്   ബിജെപിയിൽ ചേക്കേറിയതോടെ കോൺഗ്രസിലെ മുതലെടുപ്പുകാരൊക്കെ പുറത്ത് ചാടുമെന്ന് വ്യക്തമായി. അച്ഛൻ്റെ ചന്തിയിലെ തഴമ്പ് കൊണ്ട്, കൈ നനയാതെയും കാല് നിലത്ത് കുത്താതെയും വളർന്ന് ആനപ്പുറത്ത് കേറിയവർ മുതൽ ബ്രോയ്ലർ മുട്ട വിരിഞ്ഞതുപോലെ ഉണ്ടായ നേതാക്കളും ഇപ്പോൾ പുറത്തേക്കാണ്. പോകുന്നവരെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നത് ഒറ്റ വാചകങ്ങൾ തന്നെ - "പരിഗണിച്ചില്ല, സ്ഥാനം തന്നില്ല, അവസരം തന്നില്ല" - കാര്യം വ്യക്തം. തടിയനങ്ങാതെ ഭരിക്കാനും നിയന്ത്രിക്കാനും നടന്നവനൊക്കെ പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴിയിലായിരുന്നു. ചലിക്കാനും ചലിപ്പിക്കാനും കഴിവുള്ളവരെ നേതൃത്വം ഏൽപ്പിക്കുക എന്നതാണ് രാഹുൽ ഗാന്ധിയുടെ രീതി. സമാനമായി കേരളത്തിലും ആർജ്ജവമുള്ള നേതൃത്വം ഉണ്ടാകണമെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. തലമുറ മാറ്റത്തിന് പഴയ നേതാക്കൾ സ്വയം വഴി മാറി കൊടുക്കണമെന്ന ആഗ്രഹവും നേതൃത്വത്തിനുണ്ട്. എന്നാൽ ഗ്രൂപ്പുകളി കളിലൂടെ വളർന്ന ഒരു നിര നേതാക്കൾ   നേതൃത്വ സുഖത്തിൻ്റെ  കരുത്തും     രുചി ആസ്വദിക്കുന്നതിൽ നിന്ന് പിൻമാറാൻ ഇപ്പോഴും തയാറാകാത്തത് മാത്രമാണ് ഇപ്പോൾതടസ്സമാകുന്നത്. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റ നാശം കാണാൻ വേണ്ടി സിപിഎം ഉം ബിജെപിയും മാത്രമല്ല മുന്നണിയിലെ ചില കക്ഷികളിലുള്ള ചില നേതാക്കളും ആഗ്രഹിക്കുന്നുണ്ട്. ഇവരെയെല്ലാം വ്യക്തിപ്രഭാവം കൊണ്ട് നേരിടാൻ കഴിയുന്ന ഒരാളെ വേണം കെപിസിസി തലപ്പത്ത് പുതിയതായി നിയോഗിക്കാനെന്ന് ഇപ്പോഴത്തെ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ശശി തരൂർ അടക്കമുള്ള മികച്ച നേതാക്കളും ഈ ആശയം മുന്നോട്ടുവച്ചിട്ടുണ്ട്. പ്രൊഫഷനൽ കോൺഗ്രസിൻ്റെ നേതൃത്വം കയ്യാളുന്ന മാത്യു കുഴൽനാടനെ  യണ് ഇവരെല്ലാം പിന്തുണയ്ക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം സുധാകരൻ കെപിസിസി നേതൃത്വം ഒഴിയാൻ സാധ്യത ഏറെയാണ്. ആ സ്ഥാനം നോക്കി പലരും ഇരിപ്പാണ്. നിലപാടുകളിലെ അമിത പ്രീണന നയമല്ല പാർട്ടിക്കാവശ്യം.

Mathew Kuzhalnadan next KPCC president?

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories